കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ

ദമ്പതികളുടെ മൃതദേഹം രക്തംവാർന്ന നിലയിലായിരുന്നു

Update: 2024-10-17 14:53 GMT
Editor : Shaheer | By : Web Desk

കോട്ടയം: പാറത്തോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ്(31) എന്നിവരാണ് മരിച്ചത്.

ദമ്പതികളുടെ മൃതദേഹം രക്തംവാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയിക്കുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

റിട്ടയേഡ് എഎസ്ഐ ആണ് മരിച്ച സോമനാഥൻ. മകൻ ശ്യാംനാഥ് സിവിൽ സപ്ലൈസ് ജീവനക്കാരനുമാണ്

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News