കോൺഗ്രസ് എംഎൽഎ ഇല്ലാത്ത ജില്ലയെന്ന കോഴിക്കോടിന്‍റെ പേരുമാറ്റും; ഡിസിസി പ്രസിഡന്‍റ്

വയനാട് ലക്ഷ്യ ക്യാമ്പിന്‍റെ നിർദേശമനുസരിച്ച് ജില്ലാ കണ്‍വെന്‍ഷന്‍ വിളിച്ചു ചേർത്ത ഡിസിസി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് വേഗത കൂട്ടി

Update: 2026-01-08 01:33 GMT

കോഴിക്കോട്: വയനാട് ലക്ഷ്യ ക്യാമ്പിന് പിന്നാലെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് വേഗം കൂട്ടി കോഴിക്കോട് ഡിസിസി. ജില്ലാ കണ്‍വെൻഷൻ. വിളിച്ചുകൂട്ടി മണ്ഡലങ്ങള്‍ക്ക് ചുമതല നൽകി. കോൺഗ്രസ് എംഎൽഎ ഇല്ലാത്ത ജില്ലയെന്ന പേരുമാറ്റുമെന്ന് ഡിസിസി പ്രസിഡന്‍റ് കെ.പ്രവീണ്‍കുമാർ പറഞ്ഞു.

കോഴിക്കോട് നിന്ന് ഒരു കോൺഗ്രസ് എംഎൽഎ ഉണ്ടായിട്ട് 20 വർഷമായി. ഈ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് കോഴിക്കോട് ഡിസിസി. വയനാട് ലക്ഷ്യ ക്യാമ്പിന്‍റെ നിർദേശമനുസരിച്ച് ജില്ലാ കണ്‍വെന്‍ഷന്‍ വിളിച്ചു ചേർത്ത ഡിസിസി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് വേഗത കൂട്ടി.

Advertising
Advertising

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ പാർട്ടി നടത്തിയ മുന്നൊരുക്കം പ്രധാന ഘടകമാണെന്നാണ് വിലയിരുത്തല്‍. പേരാമ്പ്ര, വടകര മേഖലയിലെ സി പി എം കോട്ടകള്‍ പലതും മറിഞ്ഞു. ഈ ട്രെന്‍ഡ് നിലനിർത്താനായാല്‍ കോൺഗ്രസ് എം എല്‍എമാർ ഉറപ്പെന്നാണ് ഡിസിസി കരുതുന്നത്.

കൊയിലാണ്ടി, നാദാപുരം, മണ്ഡലങ്ങളില്‍ നിന്ന് കോണ്‍‌ഗ്രസ് സ്ഥാനാർഥികള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് ഡി സി കണക്ക് കൂട്ടുന്നത്. ലീഗില്‍ നിന്ന് മണ്ഡലം വിട്ടുകിട്ടിയാല്‍ തിരുവമ്പാടിയിലെ വിജയവും കോണ്‍ഗ്രസ് അക്കൗണ്ടില്‍ വരും. നോർത്ത്, ബേപ്പൂർ മണ്ഡലങ്ങളിലും വിജയസാധ്യത വർധിച്ചതായി ഡിസിസി കണക്ക് കൂട്ടൂന്നു. ബാലുശ്ശേരി, എലത്തൂർ എന്നിങ്ങനെ ഏത് മണ്ഡലത്തിലും വിജയം അസാധ്യമല്ലെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News