കോഴിക്കോട് ദുരഭിമാനാക്രമണ കേസ്; മാതാപിതാക്കളടക്കം ഏഴ് പേര്‍ പിടിയില്‍
മകളുടെ പ്രണയ വിവാഹത്തിന് സഹായം ചെയ്തയാളെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി
Update: 2021-12-24 07:15 GMT
കോഴിക്കോട് ദുരഭിമാനാക്രമണ കേസില്‍ ഏഴു പേര്‍ പിടിയിലായി. മകളുടെ പ്രണയ വിവാഹത്തിന് സഹായിച്ചയാളെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളെയടക്കം ഏഴു പേരെ ചേവായൂര്‍ പൊലീസ് പിടികൂടിയത്.
വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വ്യാപാരിയും പൊതു പ്രവര്‍ത്തകനുമായ റിനീഷിനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പാട് ചെയ്തത്.
ഡിസംബര്‍ 12 നാണ് ക്വട്ടേഷന്‍ സംഘം റിനീഷിനെ ആക്രമിച്ചത്. തലക്ക് സാരമായി പരിക്കേറ്റ റിനീഷിനെ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അക്രമ സമയത്ത് കാരണം വ്യക്തമായിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമണ കാരണം പുറത്ത് വന്നത്.