ചേവരമ്പലം കൂട്ടബലാത്സംഗ കേസ്; പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി
തെളിവെടുപ്പിനിടെ പ്രതിഷേധവുമായെത്തിയ ബി.ജെ.പി പ്രവർത്തകർ പ്രതികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
കോഴിക്കോട് കൂട്ടബലാത്സംഗ കേസിൽ ഇന്ന് പിടിയിലായ പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതിഷേധവുമായെത്തിയ ബി.ജെ.പി പ്രവർത്തകർ പ്രതികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അത്തോളി സ്വദേശികളായ ലിജാസ്, ശുഐബ് എന്നിവരാണ്ഇന്ന് പിടിയിലായത്.
തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചു കഴിയവെയാണ് ചേവായൂർ പൊലീസ് ലിജാസിനെയും ശുഐബിനെയും പിടികൂടിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അജ്നാസ്, ഫഹദ് എന്നിവരുടെ സുഹൃത്തുക്കളാണിവർ. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു.
കൊല്ലം സ്വദേശിനിയായ യുവതിയെ ടിക്ടോക് മുഖേന പരിച്ചയപ്പെട്ട അജിനാസാണ് ചേവരമ്പലത്തെ ഫ്ലാറ്റിലെത്തിച്ച് സുഹൃത്തുക്കളുമായി ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഈ മാസം എട്ടിനായിരുന്നു സംഭവം. പീഡനത്തിനിരയായ 36കാരി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിക്ക് മദ്യം നല്‍കി പീഡിപ്പിച്ചശേഷം മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തതായും പൊലീസ് പറഞ്ഞു. കേസിലെ പ്രതിയായ ഫഹദ് ലഹരിക്കടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാൾ യുക്തിവാദി നേതാവും സാമൂഹ്യമാധ്യമങ്ങളിൽ സജീവവുമാണ്.