കോഴിക്കോടിന് യുനെസ്‌കോ സാഹിത്യ നഗരം പദവി; അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ നഗരം

കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് നേട്ടം

Update: 2023-10-31 17:47 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോടിന് യുനെസ്കോ സാഹിത്യ നഗരം പദവി. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് നേട്ടം. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. മധ്യപ്രദേശിലെ ഗ്വാളിയോറിന് സിറ്റി ഓഫ് മ്യൂസിക് പദവി ലഭിച്ചു.

കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് പദവി നൽകിയത്. ഇതോടെ ഒന്നര വർഷമായുള്ള കോർപറേഷന്റെ പരിശ്രമങ്ങളാണ് ഫലം കണ്ടത്. നേരത്തെ, കില മുന്നോട്ടുവച്ച നിർദ്ദേശവുമായി കോർപറേഷൻ മുന്നോട്ടു നീങ്ങുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്സിറ്റിയുടെ സഹായവും കോര്‍പറേഷൻ തേടിയിരുന്നു. സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരമാണ് പ്രാഗ് (2014).

സാഹിത്യ നഗരപദവിയിലേക്ക് കോഴിക്കോടിനെ എത്തിച്ചതില്‍ എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News