കോൺ​ഗ്രസ് വിട്ട കെ.പി അനിൽ കുമാർ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ

2021ലാണ് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ.പി അനിൽ കുമാർ സി.പി.എമ്മിലേക്കെത്തിയത്

Update: 2023-12-04 14:59 GMT

തിരുവനന്തപുരം: കെ.പി അനിൽ കുമാർ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ. സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. 2021ലാണ് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ.പി അനിൽ കുമാർ സി.പി.എമ്മിലേക്കെത്തിയത്. ഇതര പാർട്ടികളിൽ നിന്ന് വരുന്ന നല്ല കേഡർമാരെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്താനുള്ള ധാരണ സി.പി.എം നേതൃത്വം നേരത്തെ തന്നെ ഉണ്ടാക്കിയതാണ്.

എന്നാൽ വന്നയുടനെ ഇത്തരത്തിൽ ഉൾപ്പെടുത്താൻ കഴിയാത്തതിനാലാണ് കുറച്ചു കാല താമസം ഇതിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റഇ ഇതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ പരിശോധിക്കുകയും സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയാണ് കെ.പി അനിൽകുമാറിനെ ഇപ്പോൾ കോഴിക്കോട് ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനമായത്.

Advertising
Advertising

നേരത്തെ കോൺഗ്രസിൽ നിന്നും വന്ന പി.എസ് പ്രശാന്തിന് കർഷക സംഘത്തിന്റെ ജില്ലാ വൈസ് പ്രസിഡന്റ് ചുമതല നൽകിയിരുന്നു. ഇതിനുപിന്നാലെ രണ്ടാഴ്ച മുമ്പാണ് ദേവസ്വം ബോർഡ് അധ്യക്ഷനാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങൾ സി.പി.എം നടത്തുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News