കെപിസിസി ഭാരവാഹികൾക്ക് ചുമതല നിശ്ചയിച്ചു; വർക്കിംഗ് പ്രസിഡൻ്റുമാർക്ക് മേഖലതിരിച്ചുള്ള ചുമതല

നെയ്യാറ്റിൻകര സനലിന് സംഘടനാ ചുമതല നൽകാനും തീരുമാനമായി

Update: 2025-11-07 17:25 GMT

കെപിസിസി ഭാരവാഹികൾക്ക് ചുമതല നിശ്ചയിച്ചു. വർക്കിംഗ് പ്രസിഡൻ്റുമാർക്ക് മേഖലതിരിച്ചുള്ള ചുമതലയാണ് നൽകിയിരിക്കുന്നത്. പി.സി വിഷ്ണുനാഥിന് ദക്ഷിണ മേഖലയുടെയും എ.പി അനിൽകുമാറിന് മധ്യമേഖലയുടെയും ചുമതല. ഷാഫി പറമ്പിലിനാണ് ഉത്തരമേഖലയുടെ ചുമതല. നെയ്യാറ്റിൻകര സനലിന് സംഘടനാ ചുമതല നൽകാനും തീരുമാനമായി.

അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചപ്പോൾ തന്നെ. പി.സി വിഷ്ണുനാഥ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായി തീരുമാനിച്ചിരുന്നു. എന്നാൽ ചുമതലകൾ നിശ്ചയിച്ചു നൽകിയിരുന്നില്ല. സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News