ജാസ്മിൻ ബാനുവിനെതിരായ നടപടി: സർവീസ് സംഘടനകൾ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു - കെഎസ്ഇബി ചെയർമാൻ

ബോർഡ് അനുവാദമില്ലാതെ ജാസ്മിൻ ബാനു ലീവെടുത്ത് സംസ്ഥാനത്തിന് പുറത്തുപോയതിനാണ് സസ്‌പെൻഡ് ചെയ്തതെന്നാണ് ചെയർമാൻ പറയുന്നത്.

Update: 2022-04-05 14:14 GMT

തിരുവനന്തപുരം: ജാസ്മിൻ ബാനുവിനെതിരായ നടപടി ചട്ടപ്രകാരമാണെന്ന് കെഎസ്ഇബി ചെയർമാൻ ബി. അശോക്. വിഷയത്തിൽ പുകമറ സൃഷ്ടിക്കാനാണ് ഇടത് സർവീസ് സംഘടനകൾ ശ്രമിക്കുന്നത്. താൻ മോശമായി സംസാരിച്ചു എന്ന് പറയുന്നത് ശരിയല്ല. സ്ത്രീ ആയതുകൊണ്ടല്ല ജാസ്മിൻ ബാനുവിനെതിരെ നടപടിയെടുത്തത്. ഗുരുതരമായ അച്ചടക്കലംഘനമാണ് ജാസ്മിൻ ബാനുവിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കെഎസ്ഇബി ബോർഡ് തുടർനടപടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.

ബോർഡ് അനുവാദമില്ലാതെ ജാസ്മിൻ ബാനു ലീവെടുത്ത് സംസ്ഥാനത്തിന് പുറത്തുപോയതിനാണ് സസ്‌പെൻഡ് ചെയ്തതെന്നാണ് ചെയർമാൻ പറയുന്നത്. എന്നാൽ നിയമാനുസൃതമായാണ് ലീവെടുത്തതെന്നും പകരം ചുമതല കൈമാറിയതാണെന്നുമാണ് ജാസ്മിൻ ബാനു പറയുന്നു.

ജാസ്മിനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ഇബിയിലെ ഇടത് സർവീസ് സംഘടന ചെയർമാനെതിരെ സമരം നടത്തിയിരുന്നു. ചെയർമാൻ തെറ്റ് തിരുത്താൻ തയ്യാറാവണമെന്നാണ് സംഘടനയുടെ ആവശ്യം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News