കൊച്ചിയിൽ വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ്‌ ആണ് പിടിയിലായത്

Update: 2025-11-12 16:36 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: കൊച്ചിയിൽ വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ്‌ ആണ് പിടിയിലായത്.

പരാതിക്കാരൻ അസിസ്റ്റൻ്റ് മാനേജരായി ജോലി നോക്കുന്ന സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി, കൊച്ചി പനമ്പള്ളി നഗറിന് സമീപം നാല് നിലകളിലായി പൂർത്തീകരിച്ച കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കായി തേവര കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നിന്നും താൽക്കാലിക വൈദ്യുതി കണക്ഷൻ എടുത്തിരുന്നു. നിർമാണം പൂർത്തിയായതിനെ തുടർന്ന് താൽക്കാലിക ഇലക്ട്രിക്ക് കണക്ഷൻ മാറ്റി കെട്ടിടത്തിലേക്ക് സ്ഥിരം ഇലക്ട്രിക്ക് കണക്ഷൻ സ്ഥാപിക്കുന്നതിന് കെട്ടിട ഉടമയും പരാതിക്കാരനും കൂടി തേവര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ എത്തിയ സമയം അസിസ്റ്റന്റ് എഞ്ചിനീയറായ പ്രദീപനെ നേരിട്ട് കണ്ടാൽ മാത്രമേ താൽക്കാലിക വൈദ്യുതി കണക്ഷൻ മാറ്റി സ്ഥിര കണക്ഷനാക്കാൻ കഴിയുകയുള്ളുവെന്ന വിവരമാണ് ഓഫീസിൽ നിന്നും ലഭിച്ചത്.

Advertising
Advertising

തുടർന്ന് പരാതിക്കാരനും കെട്ടിട ഉടമയും കൂടി അപേക്ഷയുമായി അസിസ്റ്റന്റ്റ് എഞ്ചിനീയറായ പ്രദീപനെ നേരിട്ട് കണ്ട സമയം സ്ഥിരകണക്ഷൻ നൽകുന്നതിനും മറ്റ് ബുദ്ധിമുട്ടുകളിൽ നിന്ന് ഒഴുവാക്കുന്നതിനും ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും കൈക്കൂലി പണവുമായി ഇന്ന് (12.11.2025) ഉച്ചയ്ക്ക് ശേഷം ഫോൺ വിളിച്ചിട്ട് ചെല്ലാനും ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. 

വാർത്ത കാണാം:

Full View
Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News