യാത്രക്കാരുടെ തിരക്ക്: ഓണക്കാലത്ത് കെഎസ്ആർടിസി നിരക്ക് കൂടും

കെ.സ്വിഫ്റ്റ്, അന്തർ സംസ്ഥാന സർവീസുകളിലാണ് ഫ്‌ലെക്‌സി ചാർജ് ഈടാക്കുക

Update: 2022-08-01 07:58 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഓണക്കാലത്ത് നിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. കെ.സ്വിഫ്റ്റ് സർവീസുകളിലും അന്തർ സംസ്ഥാന സർവീസുകളിലുമാണ് ഫ്‌ലെക്‌സി ചാർജ് ഈടാക്കുക.

ആഗസ്റ്റ്, സെപ്റ്റംബർ മാസം   ഫ്‌ലെക്‌സി ചാർജ് ഈടാക്കും. എസി സർവീസുകൾക്കും നിലവിലെ നിരക്കിൽ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കാനാണ് തീരുമാനം. എക്‌സ്പ്രസ്, ഡീലക്‌സ് ബസുകൾക്കും ഫ്‌ലക്‌സി ചാർജ് ഈടാക്കും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഉത്തരവ്.

എ.സി സർവ്വീസുകൾക്ക് നിലവിലെ നിരക്കിൽ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കും.എ.സി ഓൺലൈൻ ബുക്കിങിന് 10 ശതമാനം അധിക നിരക്കും എക്‌സ്പ്രസ്, ഡീലക്‌സ് ബസുകൾക്കും ഫ്‌ലക്‌സി നിരക്കും ഈടാക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News