അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി KSRTC

2020 ഡിസംബർ മാസത്തിനുശേഷമാണ് ഒന്നാം തീയതി ശമ്പളം കിട്ടുന്നത്

Update: 2025-04-02 01:23 GMT

തിരുവനന്തപുരം: അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി KSRTC. 80 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ടത്. 2020 ഡിസംബർ മാസത്തിനുശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം കിട്ടുന്നത്.

മാർച്ച് മാസത്തെ ശമ്പളമാണ് ഇന്ന് വിതരണം ചെയ്തത്. ആന്റണി രാജു ​ഗതാ​ഗതമന്ത്രിയായിരുന്നതും, ബിജു പ്രഭാകർ കെഎസ്ആർടിസി എംഡിയുമായിരുന്ന സമയത്താണ് കിട്ടിക്കൊണ്ടിരുന്ന ശമ്പളം തന്നെ രണ്ട് ഗഡു ആയി ലഭിക്കാൻ തുടങ്ങിയത്. അതുതന്നെ പിന്നീട് വൈകി ലഭിക്കുകയായിരുന്നു. നിരവധി തവണ കെഎസ്ആർടിസി ജീവനക്കാരുടെ സമരവും പ്രതിഷേധവുമെല്ലാം ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News