ലോ കോളേജ് സംഘര്‍ഷം; കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Update: 2022-03-16 08:51 GMT
Advertising

നിയമസഭയിലേക്ക് കെഎസ്‍യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ലോകോളജിലെ സംഘർഷത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.  പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  പ്രവർത്തകർ എം ജി റോഡ് ഉപരോധിക്കുകയാണ്.

 ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷമുണ്ടായത്.  കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവർക്ക് പരിക്കേറ്റു.

യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ഒരു ജനറൽ സീറ്റിൽ വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതെന്നാണ് കെഎസ്‌യു പ്രവർത്തകരുടെ ആരോപണം. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി സഫ്‌നയെ നിലത്തിട്ട് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News