'കോൺഗ്രസിൽ ഇപ്പോൾ സമാധാനമുണ്ട്, കോൺ​ഗ്രസ് ഐക്യത്തോടെ പോയാൽ വിജയിക്കും': കെ.സുധാകരൻ

നേതാക്കളാണ് പാർട്ടിയിൽ അനൈക്യമുണ്ടാക്കുന്നതെന്നും അനൈക്യം പറഞ്ഞു ശരിയാക്കിയാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും സുധാകരൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

Update: 2025-11-01 15:43 GMT

കെ.സുധാകരൻ Photo: MediaOne

തിരുവനന്തപുരം: കോൺ​ഗ്രസിനകത്ത് ഇപ്പോൾ സമാധാനപരമായ അന്തരീക്ഷമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.സുധാകരൻ. നിലവിലുള്ള ഐക്യം മുറുകെ പിടിക്കുകയാണെങ്കിൽ കോൺ​ഗ്രസിന് മറ്റൊന്നും ആവശ്യമില്ല. ഡൽഹി ചർച്ച ഫലപ്രദമായിരുന്നുവെന്നും പുതിയ കോർ കമ്മിറ്റി പാർട്ടിയിലെ നേതാക്കൾക്കിടയിലെ തർക്കങ്ങൾ തീർക്കാൻ ഉപകരിച്ചുവെന്നും സുധാകരൻ പറഞ്ഞു.

'കോൺ​ഗ്രസിനകത്ത് ഒരു സമാധാനം കൈവന്നിട്ടുണ്ട്. നല്ല അന്തരീക്ഷത്തിലേക്കാണ് കോൺ​ഗ്രസ് പോകുന്നത്. നിലവിലുള്ള ഐക്യം മുറുകെ പിടിക്കുകയാണെങ്കിൽ കോൺ​ഗ്രസിന് മറ്റൊന്നും ആവശ്യമില്ല. ധൈര്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നാണ് വിശ്വാസം. പൊതു​ഖജനാവിനെ കട്ടുമുടിച്ച് അച്ഛനും മക്കളും നശിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന് ആര് വോട്ട് നൽകാനാണ്? സിപിഎം പാർട്ടിക്കകത്ത് പോലും സമാധാനമില്ല. ഇവർക്ക് കേരളത്തിലെ ജനത ഇനിയുമൊരു അവസരം നൽകുമെന്ന് ഞാൻ കരുതുന്നില്ല.' സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളുമായി ​ബന്ധപ്പെട്ട് കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ സുധാകരൻ അതൃപ്തി വ്യക്തമാക്കിയിരുന്നു. നേതാക്കളാണ് പാർട്ടിയിൽ അനൈക്യമുണ്ടാക്കുന്നതെന്നും അനൈക്യം പറഞ്ഞു ശരിയാക്കിയാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. 

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News