കുഞ്ഞാലിക്കുട്ടി വായതുറക്കാത്ത വാര്‍ത്താസമ്മേളനമാണ് നടന്നത്; ആരും മൈക്ക് തട്ടിപ്പറിച്ചില്ലെന്ന് കെ.ടി ജലീല്‍

കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ അവസാനിക്കുകയാണ്. അദ്ദേഹം ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ്. അതുകൊണ്ടാണ് താന്‍ അതേനാണയത്തില്‍ തിരിച്ചടിച്ചത്.

Update: 2021-08-07 13:55 GMT

കുഞ്ഞാലിക്കുട്ടി വായതുറക്കാത്ത വാര്‍ത്തസമ്മേളനമാണ് ഇന്ന് നടന്നതെന്നും അത് ചരിത്രമാണെന്നും കെ.ടി ജലീല്‍. സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് സ്വസ്ഥമായി കാര്യങ്ങള്‍ പറയാന്‍ പറ്റി, ഇ.ടി മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന് പറയാനുള്ളത് മുഴുവന്‍ പറഞ്ഞു, പി.എം.എ സലാം ജനറല്‍ സെക്രട്ടറിയായതിന് ശേഷം ആദ്യമായി അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. ആരും മൈക്ക് തട്ടിപ്പറിച്ചില്ലെന്നും ജലീല്‍ പറഞ്ഞു.

പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന സ്വാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ചാണ്. കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ അവസാനിക്കുകയാണ്. അദ്ദേഹം ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ്. അതുകൊണ്ടാണ് താന്‍ അതേനാണയത്തില്‍ തിരിച്ചടിച്ചത്. മുഈനലിക്കെതിരെ നടപടിയുണ്ടാവാത്തതിനാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ഫോണ്‍ രേഖകള്‍ പുറത്തുവിടുന്നില്ലെന്നും ജലീല്‍ പറഞ്ഞു.

മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടി വേണ്ടെന്നാണ് പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം. ഹൈദരലി ശിഹാബ് തങ്ങളുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. മുഈനലി തങ്ങളെ അധിക്ഷേപിച്ച റാഫി പുതിയകടവിനെ സസ്‌പെന്‍ഡ് ചെയ്യാനും യോഗം തീരുമാനിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News