'തെളിവുകളുണ്ടെങ്കില്‍ പുറത്തുവിടൂ'; പി.കെ ഫിറോസിനെ വെല്ലുവിളിച്ച് കെ.ടി ജലീല്‍

പി.കെ ഫിറോസ് ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ച് കെ.ടി ജലീല്‍

Update: 2025-09-13 12:26 GMT

മലപ്പുറം: പി.കെ ഫിറോസ് ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ച് കെ.ടി ജലീല്‍. മലയാളം സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുത്തത് താന്‍ മന്ത്രി ആയിരിക്കുമ്പോഴല്ലെന്ന് ജലീല്‍ പറഞ്ഞു.

താന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയത് 2018ലാണെന്നും 2016 ഫെബ്രുവരിയിലാണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും ജലീല്‍ പറഞ്ഞു. തനിക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാന്‍ പി.കെ ഫിറോസിനെ കെ.ടി ജലീല്‍ വെല്ലുവിളിച്ചു.

' 17 ഏക്കറില്‍ ഉപയോഗിക്കാന്‍ പറ്റാത്ത 6 ഏക്കറോളം ഒഴിവാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ 1.6 ലക്ഷമാക്കി വില കുറച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാണ്. അവിടെ നിര്‍മാണം ആരംഭിക്കാത്തത് അനുമതി ലഭിക്കാത്തത് കൊണ്ടല്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ്.

Advertising
Advertising

ഭൂമി നിര്‍ദേശിച്ചത് സി.മമ്മൂട്ടി എംഎല്‍എ. ഫിറോസ് ചോദ്യം ചോദിക്കേണ്ടത് അന്നത്തെ ലീഗ് മന്ത്രിമാരോടാണ്. നിര്‍മാണത്തിന്റെ കാര്യത്തില്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനെ സമീപിക്കും.

20 കോടി അനുമതി ലഭിച്ചു, വൈസ് ചാന്‍സിലര്‍ മാറി മാറി വരുന്നത് നിര്‍മാണം വൈകിപ്പിച്ചു. നിയമനടപടിയുമായി ഫിറോസ് പോയാല്‍ നേരിടും. ഫിറോസിനെതിരെ വിവിധ ഏജന്‍സികള്‍ക്ക് പരാതി നല്‍കി,' കെ.ടി ജലീല്‍ പറഞ്ഞു.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News