കുടുംബശ്രീക്ക് പൂർണ സഹായം ഉറപ്പ് നൽകും: മന്ത്രി കെ എൻ ബാലഗോപാൽ

സ്വാശ്രയത്വം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുടുംബശ്രീ എന്നും മന്ത്രി

Update: 2023-04-30 15:42 GMT

കുടുംബശ്രീക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും നൽകുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീ ദേശിയ സരസ് മേളയുടെ ഭാഗമായുള്ള തദ്ദേശ സരസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

"പുതിയ സാങ്കേതിക വിദ്യക്ക് അനുസരിച്ചു കുടുംബശ്രീ മാറണം. കേരളത്തെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിൽ കുടുംബശ്രീ പങ്ക് വഹിച്ചു .സ്വാശ്രയത്വം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുടുംബശ്രീ.പുതിയ കാലത്തിന് അനുസരിച്ചുള്ള സാധ്യതകൾ കണ്ടെത്തണം. കുടുംബശ്രീ ലോകത്തിലെ ,ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്". മന്ത്രി പറഞ്ഞു .

കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ ഹർഷകുമാർ, എ അഭിലാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ആർ പ്രശാന്ത്, ജെസി റോയ്, പി എസ് പ്രശോഭ, വി രാധാകൃഷ്ണൻ, പി ടി ഇന്ദുകുമാർ, ബിന്ദു ജി നാഥ്‌, എ താര, എം പി സജീവ്, അമ്പിളി ശിവൻ, ജ്യോതി, രതീഷ് കിളിത്തട്ടിൽ എന്നിവർ പങ്കെടുത്തു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News