കഠിനംകുളം ആതിര കൊലപാതകം; പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്‍സണ്‍

ചെല്ലാനം സ്വദേശി ജോൺസണാണ് കൊലപാതകം നടത്തിയത്

Update: 2025-01-23 08:06 GMT

തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയുടെ കൊലപാതകത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഔസേപ്പ് ആണ് പ്രതി. ഒളിവിൽ പോയ പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി. പ്രതിക്കൊപ്പം ചെല്ലാത്തതിന്‍റെ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചു എന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

ജനുവരി 21 ചൊവ്വാഴ്ച ഉച്ചയോടെയാണ് ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംശയം ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തിലേക്ക് നീണ്ടു. ഏറെനാളായി ആതിരയും ജോൺസനും അടുപ്പത്തിലാണ്. റീലുകൾ അയച്ചു തുടങ്ങിയ പരിചയം വളർന്നു വലുതായി. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഒടുവിൽ കൂടെ ചെല്ലണം എന്ന ജോൺസന്‍റെ ആവശ്യം ആതിര നിരസിച്ചു.

Advertising
Advertising

സംഭവ ദിവസം രാവിലെ 9 മണിയോടെ ജോൺസൺ കഠിനംകുളത്തെ ആതിരയുടെ വീട്ടിൽ എത്തി. മയക്കി കിടത്തിയ ശേഷം ആതിരയുടെ കഴുത്തറുത്തു എന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതി കൊണ്ടുവന്ന കത്തി ഉപയോഗിച്ച് ആയിരുന്നു കൊലപാതകം. ശേഷം ആതിരയുടെ സ്കൂട്ടർ എടുത്ത് ചിറയിൻകീഴ് റെയിൽവേസ്റ്റേഷനിലേക്ക്. അവിടെ നിന്ന് പ്രതി എങ്ങോട്ട് പോയി എന്നതിന് പൊലീസിന് വ്യക്തതയില്ല. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചും പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News