'മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല, ഇത് ടീം യുഡിഎഫ്'; വി.ഡി സതീശന്‍

മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി പേർ കോൺഗ്രസിൽ ഉണ്ട് എന്നതിൽ അഭിമാനമുണ്ടെന്നും സതീശന്‍ പറഞ്ഞു.

Update: 2026-01-05 09:03 GMT
Editor : ലിസി. പി | By : Web Desk

വയനാട്: നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കം ഉണ്ടെന്നത് സിപിഎം പ്രചാരണം മാത്രമാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരാളും പിണങ്ങില്ലെന്നും മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി പേർ കോൺഗ്രസിൽ ഉണ്ട് എന്നതിൽ അഭിമാനമുണ്ടെന്നും സതീശന്‍ പറഞ്ഞു.

എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള പല പാര്‍ട്ടികളും യുഡിഎഫില്‍  എത്തും. തെരഞ്ഞെടുപ്പിന് മുന്‍പ് വിസ്മയമുണ്ടാകുമെന്നും വി.ഡി സതീശൻ കോൺഗ്രസ് നേതൃക്യാമ്പിൽ പറഞ്ഞു.

'നിയമസഭ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റ് ഉറപ്പാണ്.യുഡിഎഫില്‍ വിസ്മയമുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അജണ്ട യുഡിഎഫ് തീരുമാനിക്കും. എല്‍ഡിഎഫ് സർക്കാർ പരാജയപ്പെട്ടയിടത്ത് നമ്മൾ നടപ്പാക്കേണ്ട കാര്യങ്ങൾ പ്രഖ്യാപിക്കും.യുഡിഎഫ്അധികാരത്തിലെത്തി സർക്കാർ ഖജനാവ് നിറക്കും. ഇടതുപക്ഷത്തിൻ്റെ സഹയാത്രികരായവർ യുഡിഎഫിനൊപ്പമുണ്ടാകും.' സതീശന്‍ പറഞ്ഞു.

Advertising
Advertising

നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റിലധികം സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 85 സീറ്റ് ഉറപ്പാണെന്ന് വയനാട്ടിൽ നടന്ന നേതൃയോഗത്തിൽ വിലയിരുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുനിൽ കനഗോലുവിന്റെ നിർദേശങ്ങളിലും ചർച്ച നടന്നു. ശബരിമല,തൊഴിലുറപ്പ് അട്ടിമറിയിൽപ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കേരള യാത്ര നടത്താനും തീരുമാനമായിട്ടുണ്ട്. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News