മദ്യം നൽകി അധ്യാപകൻ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്

Update: 2026-01-05 08:17 GMT

പാലക്കാട്: മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ചതിൽ പാലക്കാട് ജില്ലയിലെ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് . പീഡന വിവരം അറിഞ്ഞിട്ടും സ്കൂൾ ദിവസങ്ങളോളം വിവരം മറച്ചുവെച്ചു.

പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത് . വിദ്യാർഥി സഹപാഠിയോട് തുറന്നു പറഞ്ഞ ഡിസംബർ 18 ന് തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞെന്നും റിപ്പോർട്ടിൽ പറഞ്ഞു. പീഡന വിവരം മറച്ചുവെച്ചു, അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചു തുടങ്ങി ഗുരുതര കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി സ്കൂളിനെതിരെ നടപടിയെടുക്കും.

Advertising
Advertising

19 ന് അധ്യാപകനെതിരെ മാനേജ്മെന്‍റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നിട്ടും സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ല. സ്കൂളിലെ പ്രധാന അധ്യാപകൻ, മാനേജ്മെൻ്റ് പ്രതിനിധികളെയും പാലക്കാട് ഹാജരാകാൻ പൊലീസ് നിര്‍ദേശം നൽകും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസെടുത്തേക്കും.

സംസ്കൃത അധ്യാപകൻ അനിലാണ് എസ് സി വിഭാഗത്തിൽപ്പെട്ട ആറാം ക്ലാസുകാരനെ ക്വാർട്ടേഴ്സിൽ വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. നവംബര്‍ 29നാണ് സംഭവം നടന്നത്.

അധ്യാപകനെതിരെ പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടിയുടെ സുഹൃത്തുക്കള്‍ അവരുടെ വീടുകളില്‍ വിവരം പറയുകയും വീട്ടുകാര്‍ പൊലീസിലും ചെല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News