വയനാട് മക്കിമലയിൽ കുഴിബോംബ് കണ്ടെത്തി

സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്

Update: 2024-06-25 13:15 GMT

വയനാട്: മക്കിമലയിൽ കുഴിബോംബ് കണ്ടെത്തി. വനം വകുപ്പ് വാച്ചർമാരുടെ പതിവ് പരിശോധനക്കിടെയാണ് ബോംബ് കണ്ടെത്തിയത്. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡെത്തി ബോംബ് നിർവീര്യമാക്കി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

പ്രാഥമിക പരിശോധനയിൽ തന്നെ അസാധാരണ വസ്തുവാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസും തണ്ടർബോൾട്ടും നടത്തിയ പരിശോധനയിലാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള പ്രദേശത്താണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News