കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ

ജനവാസമേഖലയ്ക്ക് പുറത്താണ് ഉരുള്‍ പൊട്ടിയത്

Update: 2022-08-04 01:44 GMT
Advertising

കോട്ടയം: കൂട്ടിക്കൽ വെമ്പാലമുക്കുളം മേഖലയിൽ ഉരുൾപൊട്ടൽ. ജനവാസമേഖലയ്ക്ക് പുറത്താണ് ഉരുള്‍ പൊട്ടിയത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് അലർട്ടുള്ളത്.മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News