ഭരണ സമിതി പിരിച്ചുവിട്ടു; കരുവന്നൂർ സഹകരണ ബാങ്കിൽ ഇനി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം

ജപ്തി നോട്ടീസ് ലഭിച്ച മുൻ പഞ്ചായത്ത് അംഗം ടി കെ മുകുന്ദൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നാളെ കരുവന്നൂരിൽ പ്രാദേശിക ഹർത്താൽ ആചാരിക്കും

Update: 2021-07-22 15:53 GMT
Advertising

കരുവന്നൂർ സഹകരണ ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ട് കൊണ്ടുള്ള ഉത്തരവ്‌ സഹകരണ രജിസ്ട്രർ പുറത്തിറക്കി. വ്യാപക ക്രമക്കേട് നടന്നതായി ജോയിന്റ് രജിസ്ട്രാർ നേരത്തെ റിപ്പോർട്ട്‌ നൽകിയിരുന്നു. അതേ സമയം ജപ്തി നോട്ടീസ് ലഭിച്ച മുൻ പഞ്ചായത്ത് അംഗം ടി കെ മുകുന്ദൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നാളെ കരുവന്നൂരിൽ പ്രാദേശിക ഹർത്താൽ ആചാരിക്കും.

Full View

കരുവന്നൂർ സർവീസ് സാഹകരണ ബാങ്കിൽ നടന്ന നൂറ് കോടി രൂപയിൽ അധികമുള്ള വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. ഇതുസംബന്ധിച്ചു ജോയിന്‍റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. മുകുന്ദപുരം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ എം.സി. അജിത്തിനെയാണ് നിലവില്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കെ.കെ. ദിവാകരന്‍ പ്രസിഡന്‍റായുള്ള ഭരണസമിതിയാണ് ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണത്തിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം നാലുജീവനക്കാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തിൽ മുതിർന്ന സിപിഎം നേതാക്കളുടെ പങ്ക് മറച്ചു വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കോൺഗ്രസും ബി.ജെ.പി യും ആരോപിച്ചു. വായ്പ എടുത്ത് ജപ്തി നോട്ടീസ് ലഭിച്ച മുകുന്ദൻ ആത്മഹത്യ ചെയ്തതിന് സി പി എം നേതൃത്വം മറുപടി പറയണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ്‌ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കരുവന്നൂരിലെ കടകൾ അടച്ച് പ്രതിഷേധിക്കണമെന്നാണ് ആഹ്വാനം

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News