വി.എസിന്റെ പേരിൽ സാധാരണക്കാർക്കായി ലാബ് തുടങ്ങി പേർസണൽ സ്റ്റാഫ്‌ അംഗമായിരുന്ന ലതീഷ്

വി.എസ് ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ പകുതി നിരക്കിൽ തുടങ്ങിയ ജനകീയ ലാബ് വി.എസിന്റെ കാലശേഷം അദ്ദേഹത്തിന്റെ പേരിലറിയപ്പെടണം എന്നാഗ്രഹിക്കുന്നതായി ലതീഷ് മീഡിയ വണിനോട് പറഞ്ഞു

Update: 2025-07-23 08:35 GMT

ആലപ്പുഴ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അദ്ദേഹത്തെ ഓർക്കുകയാണ് കൂടെ ജോലി ചെയ്തവരും പാർട്ടി സഹപ്രവർത്തകരും. വി.എസിന്റെ പേർസണൽ സ്റ്റാഫ്‌ അംഗമായിരുന്ന ലതീഷ് വി.എസിന്റെ പേരിൽ സാധാരണക്കാർക്കായി ലാബ് തുടങ്ങിയിരിക്കുകയാണ്. വി.എസ് ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ പകുതി നിരക്കിൽ തുടങ്ങിയ ജനകീയ ലാബ് വി.എസിന്റെ കാലശേഷം അദ്ദേഹത്തിന്റെ പേരിലറിയപ്പെടണം എന്നാഗ്രഹിക്കുന്നതായി ലതീഷ് മീഡിയ വണിനോട് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വി.എസിന്റെ വിലാപയാത്ര വൻ ജനാവലി കൊണ്ട് ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തേണ്ടതാണെന്ന് ലതീഷ് പറഞ്ഞു. ഇതുവരെ കേരളത്തിലെ ഒരു നേതാവിനും ലഭിക്കാത്ത വിടവാങ്ങലാണ് വി.എസിന് ജനങ്ങൾ നൽകുന്നതെന്നും ലതീഷ് പറഞ്ഞു. വി.എസിന്റെ മുന്നിൽ ആരെങ്കിലും ഒരു കത്തുമായി വന്നാൽ കത്തിലെ എല്ലാ ഉള്ളടക്കങ്ങളും വി.എസ് വായിച്ചു നോക്കുമെന്നും ലതീഷ് പറഞ്ഞു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News