അഭിഭാഷകയെ അപമാനിച്ചെന്ന പരാതി; പ്രതിഷേധം ഇന്നും തുടർന്നേക്കും
ജസ്റ്റിസ് കോടതിയിൽ മാപ്പ് പറയണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികളുടെ തീരുമാനം
Update: 2025-03-10 01:31 GMT
കൊച്ചി: അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ പ്രതിഷേധം ഇന്നും തുടർന്നേക്കും. കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസിന് മുന്നിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ സമരവുമായി മുന്നോട്ടു പോകരുതെന്ന് വനിതാ അഭിഭാഷക, അസോസിയേഷൻ ഭാരവാഹികൾക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ തങ്ങളോട് കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നുമാണ് അസോസിയേഷൻ ഭാരവാഹികളുടെ തീരുമാനം. ഇന്ന് രാവിലെ ചേരുന്ന അഭിഭാഷക അസോസിയേഷൻ ജനറൽബോഡി യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും.