തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപറേഷനിലെ വെങ്ങാനൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയെ മാറ്റി

മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സിന്ധു വിജയൻ്റെ നിലപാട്

Update: 2025-11-15 07:05 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വെങ്ങാനൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയെ മാറ്റി. ആർജെഡിക്ക്‌ വേണ്ടി റിബൽ സ്ഥാനാർഥിയായി മത്സരിക്കാൻ ഇറങ്ങിയ ആളെ ജനതാദൾ എസ് സ്ഥാനാർഥിയാക്കി ചിഹ്നം നൽകി. നിലവിലെ കൗൺസിലർ സിന്ധു വിജയനെ മാറ്റിയാണ് നാടകീയ നീക്കം. രാഖി. പിയാണ് ഇപ്പോൾ ജനതാദൾ എസ് സ്ഥാനാർഥി. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സിന്ധു വിജയന്റെ നിലപാട്.

ജനതാദൾ എസിനാണ് ലീറ്റ് എന്നറിഞ്ഞപ്പോൾ പാർട്ടി നേതാക്കൾ വീണ്ടും മത്സരിക്കാൻ തന്നെ സമീപിക്കുകയായിരുന്നെന്ന് സിന്ധു വിജയൻ പറഞ്ഞു. അതിനെ തുടർന്ന് എൽഡിഎഫ് നേതാക്കളെ പോയി കണ്ടു. വി. ജോയി എംഎൽഎയുടെ നിർദേശപ്രകാരണാണ് പ്രചരണം ആരംഭിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ അതേ സമയം തന്നെ ആർജെഡിയുടെ സ്ഥാനാർഥിയിൽ നിന്നും ബയോഡാറ്റയും ഫോട്ടോയും നൽകി എന്നാണ് അവരും പറയുന്നത്. എന്തിനാണ് രണ്ടുപേരിൽ നിന്ന് രേഖകൾ വാങ്ങിയതെന്ന് അറിയില്ല. തന്നെമാറ്റിയ കാര്യം അറിയിച്ചില്ലെന്നും സിന്ധു വിജയൻ പറഞ്ഞു.

സിന്ധു വിജയനാണ് വാർഡിലെ നിലവിലെ കൗൺസിലർ. നേതൃത്വം നടത്തിയ ചർച്ചയിലാണ് വിമത സ്ഥാനാർഥിയായി ആർജെഡി നിർത്തിയ രാഖിയെ ജനതാദൾ എസ് സ്ഥാനാർഥിയാക്കിയത്. 

Full View

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News