തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട് കോർപറേഷനിലേക്കുള്ള സ്ഥാനാർഥികളെ മറ്റന്നാൾ പ്രഖ്യാപിക്കും

Update: 2025-11-13 11:43 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും എൻസിപി, കേരള കോൺ​ഗ്രസ്, ജനതാദൾ, ഐൻഎൽ തുടങ്ങിയവർ ഓരോ സീറ്റിലും മത്സരിക്കും .

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. ശാരുതി പന്തീരാങ്കാവിൽ മത്സരിക്കും. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി. താജുദീൻ നാദാപുരം ഡിവിഷനിൽ മത്സരിക്കും. എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സയിദ് മുഹമ്മദ് സാദിഖ് താമരശ്ശേരി ഡിവിഷനിൽ നിന്നും ജനവിധി തേടും. എടച്ചേരി ഡിവിഷനിൽ കെ. സുബിന, പേരാമ്പ്ര ഡിവിഷനിൽ ഡോ. കെ.കെ ഹനീഫ, താമരശ്ശേരിയിൽ ഡിവിഷനിൽ സയ്യിദ് മുഹമ്മദ് സാദിഖ് തങ്ങൾ, കാരശ്ശേരിയിൽ നാസർ കൊളായി തുടങ്ങിയവർ മത്സരിക്കും. സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ മേപ്പയൂരിൽ മത്സരിക്കും. 28 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപറേഷനിലേക്കുള്ള സ്ഥാനാർഥികളെ മറ്റന്നാൾ പ്രഖ്യാപിക്കും

Advertising
Advertising





 


Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News