ഭക്ഷ്യ വില നിയന്ത്രിക്കാനുള്ള ബിൽ നടപ്പാക്കാനാവാതെ പോയത് എൽ.ഡി.എഫിൻ്റെ താൽപര്യമില്ലായ്മ മൂലം: മുൻ ഭക്ഷ്യ മന്ത്രി

വിലനിയന്ത്രണത്തിനുള്ള ഹോട്ടല്‍ ക്രമീകരണ ബില്‍ അട്ടമറിച്ചത് ഹോട്ടലുകളിലെ വില നിയന്ത്രിക്കുന്നതിന് തിരിച്ചടിയായി മാറി

Update: 2022-04-07 03:20 GMT

തിരുവനന്തപുരം: ഹോട്ടലുകളിലെ ഭക്ഷ്യ വില നിയന്ത്രിക്കാനുള്ള ബിൽ നടപ്പാക്കാനാവാതെ പോയത് എൽ.ഡി.എഫിൻ്റെ താൽപര്യമില്ലായ്മ മൂലമെന്ന്  മുൻ ഭക്ഷ്യവകുപ്പ് മന്ത്രി അനൂബ് ജേക്കബ്. അമിതവില ഈടാക്കത്തവിധം വില നിയന്ത്രണം കൊണ്ടു വരുന്നതായിരുന്നു ബില്‍. യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന കാലമായതിനാല്‍ ബില്‍ നിയമയഭയില്‍ അവതരിപ്പിക്കാനായില്ല. ബില്ലിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നും അനൂബ് ജേക്കബ് പറഞ്ഞു.

വിലനിയന്ത്രണത്തിനുള്ള 2015ലെ ഹോട്ടല്‍ ക്രമീകരണ ബില്‍ അട്ടമറിച്ചത് ഹോട്ടലുകളിലെ വില നിയന്ത്രിക്കുന്നതിന് തിരിച്ചടിയായി മാറി. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ബില്‍ അട്ടിമറിച്ചു.  എല്‍ഡിഎഫ് സർക്കാർ അത് പരിഗണിച്ചില്ല. ബില്ലിന് പ്രസക്തിയില്ലെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിലെ ഭക്ഷ്യ മന്ത്രി സഭയില്‍ പറഞ്ഞതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

 2015ലെ ഹോട്ടല്‍ ക്രമീകരണ ബില്ലിലെ  പ്രധാനനിർദേശങ്ങള്‍ 

. ജില്ലാ തലത്തില്‍ ഭക്ഷണ വില ക്രമീകരണ അതോറിറ്റി രൂപീകരിക്കണം

. ജില്ലാ ജഡ്ജിയുടെ യോഗ്യതയുള്ളയാളായിരിക്കണം ചെയര്‍പേഴ്സണ്‍

. അതോറിറ്റിഗ്രേഡ് തിരിച്ചുള്ള വില നിശ്ചയിക്കണം

. ഹോട്ടലുകള്‍ ഗ്രേഡ് തിരിക്കണം

. ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യണം

 . രജിസ്റ്റര്‍ ചെയ്യാത്ത ഹോട്ടലുകള്‍ക്ക് 5,000 രൂപ പിഴ

. കുറ്റം തുടരുന്ന ഓരോ ദിവസവും 250 രൂപ പിഴ

. അമിത വില ഈടാക്കിയാൽ 5,000 രൂപ പിഴ

. കുറ്റം തുടര്‍ന്നാല്‍ ഓരോ ദിവസവും 500 രൂപ വീതം പിഴ

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News