ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടുക്കിയില്‍ നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധിക്കെതിരെയും ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുമാണ് ഹർത്താൽ

Update: 2022-06-09 01:03 GMT

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി ജില്ലയിൽ നാളെ എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. 16ന് യു.ഡി.എഫും ഹർത്താൽ നടത്തും.സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധിക്കെതിരെയും ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുമാണ് ഹർത്താൽ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ള ഇടുക്കിയിൽ സുപ്രീംകോടതി വിധി ജനവാസ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ കേന്ദ്രസർക്കാരിന്‍റെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് എൽ.ഡി.എഫിന്‍റെ ആവശ്യം.

ജില്ലയിലെ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്ത സംസ്ഥാന സർക്കാർ പരിസ്ഥിതി ലോല വിഷയത്തിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിസംഗതക്കെതിരെയാണ് ഹർത്താലെന്ന് യു.ഡി.എഫും വ്യക്തമാക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News