പിണറായി അഹങ്കാരത്തിന്റെ കൊടുമുടിയിൽ, മാർക്സിസ്റ്റ് കോർപറേറ്റ് പാർട്ടിയായി സിപിഎം മാറി: കെ.സി വേണു​ഗോപാൽ

പിണറായിയോട് അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് മറുപടി പറയുന്നുവെന്നും പിണറായിയുടെ സമനില തെറ്റിയെന്നും കെ.സി വേണു​ഗോപാൽ

Update: 2026-03-29 12:33 GMT

ഇടുക്കി: മാർക്സിസ്റ്റ് കോർപറേറ്റ് പാർട്ടി ആയി സിപിഎം മാറിയെന്ന് കെ.സി വേണു​ഗോപാൽ എംപി. പിഎസ്സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാലും ഈ സർക്കാരിന്റെ കാലത്ത് ജോലിയില്ല. സഖാക്കൾക്ക് പിൻവാതിൽ വഴി നിയമനം നൽകുന്നു. മുഖ്യമന്ത്രി പിണറായി അഹങ്കാരത്തിന്റെ കൊടുമുടിയിലാണെന്നും സമനില തെറ്റിയിരിക്കുകയാണെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു.

ഭൂവിഷയത്തിൽ ശത്രുപക്ഷത്താണ് സർക്കാരെന്നും കൃഷിക്കാർക്ക് വേണ്ടിയുള്ള സർക്കാരായിരിക്കും യുഡിഎഫിന്റേതെന്നും കെ.സി വേണു​ഗോപാൽ വ്യക്തമാക്കി. പത്തുവർഷം ഭരണം കിട്ടിയതിന്റെ അഹങ്കാരത്തിലാണ് പിണറായി വിജയനെന്നാണ് വേണു​ഗോപാൽ ആരോപിച്ചത്. കേരളത്തിൽ യുഡിഎഫ് തരം​ഗം ആഞ്ഞുവീശുന്നുവെന്നും എംപി അഭിപ്രായപ്പെട്ടു.

Advertising
Advertising

മറ്റുപല സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് വിജയിപ്പിച്ചതാണ് സ്ത്രീകൾക്ക് സൗജന്യയാത്രയെന്നും കേരളത്തിലും കൃത്യമായി നടപ്പിലാക്കുമെന്നും വേണു​ഗോപാൽ പറഞ്ഞു. കൂടാതെ, പിണറായിയോട് അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് മറുപടി പറയുന്നുവെന്നും പിണറായിയുടെ സമനില തെറ്റിയെന്നും പറഞ്ഞ കെ.സി വേണു​ഗോപാൽ എല്ലാത്തിലും ബിജെപിയുമായി ഒത്തുകളി നടത്തുന്നുവെന്നും ആരോപിച്ചു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News