ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രൻ രാജിവെച്ചു
പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി
Update: 2025-12-29 09:31 GMT
തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രൻ രാജിവെച്ചു. 13ാം ഡിവിഷൻ വരവൂർ തളിയിൽ നിന്നും ജയിച്ച മുസ്‌ലിം ലീഗിലെ സ്വതന്ത്ര സ്ഥാനാർഥി ജാഫർ മാസ്റ്ററാണ് മെമ്പർ സ്ഥാനം രാജിവെച്ചത്. പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി.
ആകെയുള്ള 14 ഡിവിഷനിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴ് സീറ്റുവീതമാണ് ലഭിച്ചിരുന്നത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജാഫർ മാസ്റ്ററുടെ പിന്തുണയോടെയാണ് എൽഡിഎഫ് വിജയിച്ചത്.