വന്ദേ ഭാരതിൽ ചോർച്ച; കണ്ണൂർ സ്റ്റേഷനിൽ പരിശോധന

ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്

Update: 2023-04-26 06:18 GMT
Advertising

കണ്ണൂർ: എസി ഗ്രില്ലിൽ ചോർച്ച കണ്ടതിനെ തുടർന്ന് വന്ദേ ഭാരത് ട്രെയിനിൽ പരിശോധന. കണ്ണൂരിൽ നിർത്തിയിട്ട തീവണ്ടിയിൽ ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്‌നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി പരിശോധന തുടരുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

കാസർഗോഡ് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിൽ ആയിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ വ്യക്തമാക്കി.

ഇന്നുമുതലാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ റെഗുലർ സർവ്വീസ് ആരംഭിക്കുന്നത്. നേരത്തെ പുറത്തുവിട്ട സമയക്രമമനുസരിച്ച് ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.35ന് ട്രെയിൻ തിരുവനന്തപുരത്തെത്തും. വ്യാഴാഴ്ച ട്രെയിൻ സർവീസ് നടത്തില്ല. വെള്ളിയാഴ്ച മുതലാണ് തിരുവനന്തപുരത്തുനിന്നുള്ള സർവീസ് ഉണ്ടാവുക. ട്രെയിനിൽ ഒരാഴ്ചത്തെ ടിക്കറ്റുകൾ ഏറെക്കുറെ പൂർണമായും റിസർവ് ചെയ്തിട്ടുണ്ട്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News