'ഇടതുപക്ഷസർക്കാർ ഒരിക്കലും അഴിമതി കാണിക്കില്ല'; എം.വി ഗോവിന്ദൻ

പ്രതിപക്ഷം ആരംഭിച്ച എല്ലാ സമരവും തകർന്നു തരിപ്പണമാകുന്നു

Update: 2023-04-27 11:41 GMT

തിരുവനന്തപുരം: രണ്ടാം ലാവ്‍ലിൻ എന്ന് പ്രതിപക്ഷം പറയുമ്പോൾ ഒന്നാം ലാവ്‍ലിനു എന്താണ് പറ്റിയത് എന്ന് ആദ്യം പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടതുപക്ഷസർക്കാർ ഒരിക്കലും അഴിമതി കാണിക്കില്ലെന്നും സർക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ജനാധിപത്യപരമായ സമരം നടത്താൻ എല്ലാവർക്കും അവകാശമുണ്ട് എന്നാൽ പ്രതിപക്ഷം ആരംഭിച്ച എല്ലാ സമരവും തകർന്നു തരിപ്പണമാകുകയാണെന്നും പ്രതിപക്ഷം അവസരവാദമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം വേണം എന്ന് പറയാത്തത് ഭാഗ്യം, കേരളത്തിൽ സി.ബി.ഐ, ഇ.ഡി അന്വേഷണം ആവശ്യപ്പെടുമെന്നും എന്നാൽ രാഹുൽ ഗാന്ധി,സോണിയ ഗാന്ധി അവർക്കെതിരെയൊന്നും ഇത്തരം അന്വേഷണങ്ങള്‍ പാടില്ല .

Advertising
Advertising

പ്രതിപക്ഷം ക്രിയാത്മകമായി ചിന്തിക്കണം. കേരളം പുതിയൊരു തലത്തിലേക്ക് പോകുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നം. ജനങ്ങളെ ഇത് ബാധിക്കുന്നില്ല. തുടർച്ചയായി പരാജയപ്പെടുന്ന സമരങ്ങൾ ഇതിന് തെളിവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News