വയനാട് കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കടിച്ചു കൊന്നു

മേഖലയിൽ കഴിഞ്ഞ ദിവസവും പുലി ഇറങ്ങിയിരുന്നു

Update: 2025-05-22 01:56 GMT
Editor : ലിസി. പി | By : Web Desk

representative image

വയനാട്: കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം.ഒരു ആടിനെ പുലി കടിച്ചുകൊന്നു.പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്.ഒരാടിന് കടിയേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയാണ് പുലി ആടുകളെ ആക്രമിച്ചത്.

മേഖലയിൽ കഴിഞ്ഞ ദിവസവും പുലി ഇറങ്ങിയിരുന്നു.വളര്‍ത്തുനായെ പുലി പിടിച്ചിരുന്നു.പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു കൂടുകള്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News