ലോകായുക്ത ഭേദഗതി പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

കനത്ത പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയായിരുന്നു നടപടി

Update: 2022-08-30 10:04 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കി. കനത്ത പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയായിരുന്നു നടപടി. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിയമസഭയുടെ കറുത്ത ദിനമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. 

സബ്ജക്ട് കമ്മിറ്റിയിൽ പുതിയ ഭേദഗതി ഉൾപ്പെടുത്തിയെന്നും ഇത് ക്രമപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സഭ അംഗീകരിച്ചില്ല. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്ക് ഉണ്ടെന്നും ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്നും നിയമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉയർത്തിയ ക്രമപ്രശ്നം സ്പീക്കർ തള്ളുകയും ചെയ്തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News