ലോറി പാഞ്ഞുകയറി ഒരു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഇടിച്ചുകയറിയത്

Update: 2026-07-17 10:08 GMT

പാലക്കാട്: മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഒരു വിദ്യാര്‍ഥി മരിച്ചു. മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. മുണ്ടൂര്‍ ഒമ്പതാംമൈലിലാണ് അപകടം.

ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഇടിച്ചുകയറിയത്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News