വിദ്യാഭ്യാസം ക്ലാസ് മുറികളിൽ നിന്ന് മാത്രമല്ല; ശനിയാഴ്ച പ്രവൃത്തിദിനം ആക്കുന്നത് വിദ്യാർഥികളോടുള്ള വെല്ലുവിളി - ഫ്രറ്റേണിറ്റി

പഠന പ്രവർത്തനത്തെ ക്ലാസ്സ്‌ മുറികളിലേക്ക് മാത്രം തളച്ചിട്ട് വിദ്യാർഥികളുടെ ഒഴിവു സമയത്തെ കൂടി ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു

Update: 2023-06-07 16:34 GMT
Advertising

തിരുവനന്തപുരം: പുതിയ അധ്യയനവർഷത്തിൽ ശനിയാഴ്ചകൾ കൂടി സ്കൂൾ പ്രവൃത്തിദിനം ആക്കുന്നത് വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്.

വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പ്രവൃത്തി ദിനങ്ങൾ നിലവിൽ സ്കൂളുകളിൽ ലഭ്യമാണ് എന്നിരിക്കെ ഇത്തരമൊരു തീരുമാനം സർക്കാർ കൈക്കൊള്ളുന്നത് ശരിയല്ല. നവീനമായ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അനുസരിച്ചു അറിവുദ്പാദനം നടക്കേണ്ട വിദ്യാഭ്യാസ ഇടങ്ങളിൽ, പഠന പ്രവർത്തനത്തെ ക്ലാസ്സ്‌ മുറികളിലേക്ക് മാത്രം തളച്ചിട്ട് വിദ്യാർഥികളുടെ ഒഴിവു സമയത്തെ കൂടി ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നത്. മാനസിക ഉല്ലാസത്തിനും മറ്റും വിനിയോഗിക്കേണ്ട ഒഴിവു സമയങ്ങൾ വെട്ടികുറക്കുക എന്നത് കുട്ടികളുടെ പഠന പ്രക്രിയയെ തന്നെ ബാധിക്കുന്ന കാര്യമാണ്.

വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടിയുള്ള സമയങ്ങളാണ് ശനിയാഴ്ച പ്രവർത്തി ദിനം ആക്കുന്നതിലൂടെ നഷ്ടമാവുന്നത്. യാതൊരു മുന്നൊരുക്കങ്ങളും ആലോചനകളും ഇല്ലാതെയുള്ള ഈ തീരുമാനം വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഉടൻ പിൻവലിക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, സെക്രട്ടേറിയറ്റംഗം ഗോപു തോന്നക്കൽ എന്നിവർ സംസാരിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News