പ്ലസ് വൺ സീറ്റ്: പേരാമ്പ്രയിൽ മന്ത്രി ശിവൻകുട്ടിയെ തടഞ്ഞ് ഫ്രറ്റേണിറ്റി പ്രവർത്തകർ

അലോട്ട്‌മെന്റിനുമുൻപായി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കിൽ മന്ത്രിമാരെ തടയുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Update: 2023-06-12 08:04 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ തടഞ്ഞു. പേരാമ്പ്രയിൽ മന്ത്രിയുടെ സന്ദർശനത്തിനിടെയാണ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞത്.

കോഴിക്കോട് ജില്ലാ സെക്രട്ടറി മുബശ്ശിർ ചെറുവണ്ണൂർ, ജില്ലാ സെക്രട്ടേറിയറ്റംഗം അഫ്‌നാൻ വേളം, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജാഹിദ് മേപ്പയൂർ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ തടഞ്ഞത്. മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

അലോട്ട്‌മെന്റിനുമുൻപായി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കിൽ മന്ത്രിമാരെ തടയുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പതിനായിരങ്ങളാണ് സീറ്റില്ലാതെ മലബാറിൽ മാത്രം വിദ്യാഭ്യാസരംഗത്തുനിന്ന് പുറന്തള്ളപ്പെടുന്നത്.

Summary: In protest against the Malabar Plus One seat crisis, Fraternity Movement activists protested against Education Minister V. Sivankutty

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News