തിരൂരിൽ തോണി മറിഞ്ഞ് അപകടം; കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നു

കക്ക വാരുന്നതിനിടെ ആറ് പേർ സഞ്ചരിച്ച തോണിയാണ് മറിഞ്ഞത്

Update: 2022-11-20 02:28 GMT
Editor : Lissy P | By : Web Desk

മലപ്പുറം: തിരൂർ പുറത്തൂരിൽ കക്ക വാരുന്നതിനിടെ തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു. രണ്ട് പേരെ കാണാതായി. ആറ് പേർ സഞ്ചരിച്ച തോണി മറിഞ്ഞാണ് അപകടമുണ്ടായത്. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നു .

പുറത്തൂർ പുതുപ്പള്ളി നമ്പ്രംകടവിലാണ് അപകടമുണ്ടായത്. ഭാരതപ്പുഴയിൽ കക്ക വാരുന്നതിനിടെ ആറ് പേർ സഞ്ചരിച്ച തോണി രാത്രി ഏഴ് മണിയോടെ മറിയുകയായിരുന്നു. വൈകിട്ട് മൂന്നരയോടെ കക്ക വാരാൻ ഇറങ്ങി കക്കയുമായി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

കുറ്റിക്കാട് സ്വദേശി വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ, ഈന്തുക്കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ എന്നിവരാണ് അപകടത്തിൽ മരിച്ചത് . ഒപ്പമുണ്ടായിരുന്ന ബീപാത്തു, മകൾ റസിയ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സലാം, അബൂബക്കർ എന്നിവരെയാണ് കാണാതായത് .

Advertising
Advertising

കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സ്, റവന്യു, പൊലീസ് സംഘത്തോടൊപ്പം നാട്ടുകാരും ചേർന്നാണ് തെരച്ചിൽ തുടരുന്നത് .

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News