'മലപ്പുറം വിഭജിക്കണം, മലയോര മേഖല കേന്ദ്രീകരിച്ചൊരു ജില്ല വേണം': പി.വി അൻവർ

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങളെക്കൂട്ടി തൃണമൂലിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്നും പി.വി അൻവർ

Update: 2025-06-05 05:38 GMT

നിലമ്പൂർ: മലപ്പുറം ജില്ല വിഭജിക്കണമെന്ന് പി.വി അൻവർ. മലപ്പുറം ജില്ലയിലെ മലയോര മേഖല കേന്ദ്രീകരിച്ച് ഞങ്ങൾക്കൊരു ജില്ല വേണമെന്നും ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങളെക്കൂട്ടി തൃണമൂലിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്നും പി.വി അൻവർ വ്യക്തമാക്കി.

നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വിഭജിക്കാൻ യുഡിഎഫ് -എൽഡിഎഫ് നേതൃത്വം തയ്യാറുണ്ടോയെന്നും അദ്ദേഹം  ചോദിച്ചു. 

'തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ ഇവ കേന്ദ്രീകരിച്ച് ഒരു മലയോര ജില്ല വേണം. കോഴിക്കോടിന്റെ ഭാഗമായ തിരുവമ്പാടിയെ ഇങ്ങോട്ട് ചേർക്കണം, അത് മലയോര മേഖലയാണ്'- അൻവർ പറഞ്ഞു

Advertising
Advertising

''ജനങ്ങൾ ഇവിടെ കഷ്ടപ്പെടുകയാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയെ കൂട്ടി മലയോര മേഖലക്കൊരു ജില്ല വേണം. ഞങ്ങൾ സമരം ചെയ്യാൻ പോകുകയാണ്. ഇന്നലെ ചേർന്ന കമ്മിറ്റി ഇക്കാര്യം തീരുമാനിച്ചിട്ടുണ്ട്. അതുമായി മുന്നോട്ടുപോകും. ഫീൽഡിൽ ചെല്ലുമ്പോൾ ആളുകൾ ഇക്കാര്യം പറയുന്നുണ്ട്. ജില്ലയോട് അത്ര സ്‌നേഹമുണ്ടെങ്കിൽ ഈ വിഷയത്തില്‍ ഇവിടുത്തെ നേതാക്കന്മാരൊന്ന് പറയട്ടെ, മറ്റു ജില്ലകളെ അപേക്ഷിച്ച് ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനം ഉണ്ടോ ഇവിടെ''- അന്‍വര്‍ വ്യക്തമാക്കി. 

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News