കര്‍ക്കിടകമൊഴിയും മുമ്പേ അത്തമിങ്ങെത്തി; ഇനി പ്രതീക്ഷയുടെ പൂക്കാലം

പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിന്‍റെ തിരിനാളമാവുകയാണ് ഓണക്കാലം

Update: 2021-08-12 01:25 GMT

പൂക്കളം വിടരുന്ന വീട്ടുമുറ്റങ്ങളുടെ കാഴ്ചയുമായി ഇന്ന് അത്തം. കർക്കിടകത്തിലെത്തുന്ന അത്ത പുലരിയെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് മലയാളികൾ. പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിന്‍റെ തിരിനാളമാവുകയാണ് ഓണക്കാലം .

ഓണക്കാലമെന്നാല്‍ കുട്ടികള്‍ക്ക് പൂ തേടിയുള്ള യാത്രയാണ്. തൊടിയിലുള്ള പൂക്കളിറുത്തെടുത്ത് ഇലക്കുമ്പിളില്‍ ശേഖരിച്ച് കഥ പറഞ്ഞ് കളി കളി പറഞ്ഞ് അവരുടെ നാളുകള്‍ . മാസ്കണിഞ്ഞ ഓണക്കാലം കൂടിയാണിത്. സ്കൂളില്ലാത്തതിനാല്‍ ബന്ധുവീടുകളില്‍ ഒത്തുകൂടിയ കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്‍റെ ദിവസങ്ങളാണ്.

നാട്ടുപൂക്കളുണ്ടെങ്കിലും മനോഹരമാക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പൂക്കളെത്തി. വീട്ടുമുറ്റത്തും ഉമ്മറത്തുമായി പൂക്കളവും ഒരുങ്ങി. ഇത്തവണ കര്‍ക്കിടകത്തിലാണ് അത്തം തുടങ്ങുന്നത്. പഞ്ഞകര്‍ക്കിടകം കഴിഞ്ഞ് പൊന്‍ചിങ്ങപുലരിക്ക് അഞ്ച് ദിവസം കൂടി . ദുരിതകാലത്തെ മറികടക്കാന്‍, ഈ കാലവും കടന്ന് പോകുമെന്ന് സ്വയമുറപ്പിക്കാന്‍ ഓണക്കാലത്തെ ഈ പൂക്കളങ്ങള്‍ക്ക് കഴിയുമന്ന പ്രതീക്ഷയാണ് മുന്നില്‍.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News