മലയാളി വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു

കോളേജിലേക്ക് പോകുംവഴി ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം

Update: 2025-04-23 05:15 GMT

കോഴിക്കോട്: മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന (21) യാണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. കോളേജിലേക്ക് പോകുംവഴി ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം. അസ്‍ലം വടകര - സാദിജ ചേളന്നൂർ ദമ്പതികളുടെ മകളാണ്.

രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾ പുരോഗമിക്കുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News