സ്ത്രീയോട് കൊടുംക്രൂരത; തിരുവമ്പാടിയിൽ നടുറോഡിൽ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്
ബിവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് ചവിട്ടിവീഴ്ത്തിയത്
Update: 2025-08-24 07:46 GMT
കോഴിക്കോട്: തിരുവമ്പാടിയിൽ നടുറോഡില്‍ യുവാവ് സ്ത്രീയെ ചവിട്ടി വീഴ്ത്തി. ബിവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് തിരുവമ്പാടി സ്വദേശി ശിഹാബുദ്ദീന്‍ ചവിട്ടി വീഴ്ത്തിയത്. ശിഹാബുദ്ദീനെതിരെ പൊലീസ് കേസെടുത്തു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളുമായി യുവാവ് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുന്നതും പിന്നീട് അതിലൊരു സ്ത്രീയെ ചവിട്ടി വീഴ്ത്തുന്നതുമായി സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
നടുവിന് ചവിട്ടേറ്റ സ്ത്രീ റോഡരിലേക്ക് തെറിച്ചുവീഴുകയായിരുന്നു. രണ്ടുപേരും പൊലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇയാൾക്കെതിരെ മദ്യപിച്ചു പ്രശ്നം ഉണ്ടാക്കിയതിന് തിരുവമ്പാടി പൊലീസ് കേസെടുത്തു. കസ്റ്റഡിയിൽ എടുത്ത ശിഹാബുദീനെ ഇന്നലെ ജാമ്യത്തിൽ വിട്ടു.