ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ പുറത്തുനിന്നും ആംബുലൻസ് വിളിച്ചു; കൊല്ലത്ത് യുവാവിന് ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂരമർദനം

മര്‍ദനത്തില്‍ രാമചന്ദ്രന്‍റെ നട്ടെല്ലിന് പരിക്കേറ്റു

Update: 2023-08-15 03:14 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: പുനലൂരിൽ യുവാവിനു നേരെ ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂരമർദനം. കൊട്ടാരക്കര മുട്ടാർ സ്വദേശി രാമചന്ദ്രനാണ് മര്‍ദനമേറ്റത്. ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാൻ രാമചന്ദ്രൻ പുറത്തുനിന്നും ആംബുലൻസ് വിളിച്ചതാണ് പ്രകോപന കാരണം. രാമചന്ദ്രന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാമചന്ദ്രന്റെ ഭാര്യ മഞ്ജു കാൻസർ ബാധിചാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഇവരുടെ മൃതദേഹം വീട്ടിൽ എത്തിക്കാൻ നാട്ടിൽ നിന്നും ആംബുലൻസ് വിളിച്ചു വരുത്തിയതാണ്  പ്രകോപനത്തിന് കാരണം. പണം ഇല്ലാതിരുന്നതിനാൽ പിന്നീട് നൽകാമെന്ന് പറഞ്ഞായിരുന്നു ആംബുലൻസ് വിളിച്ചത് എന്ന് രാമചന്ദ്രൻ പറയുന്നു. പുനലൂർ ആശുപത്രി പരിസരത്തെ ആംബുലൻസ് ഡ്രൈവർമാർ പ്രശ്നവുമായി എത്തി അക്രമാസക്തരാവുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ചികിത്സയ്ക്കായി ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കും രാമചന്ദ്രനെ കൊണ്ടുപോയി. പരാതിയിൽ  നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്.  ഷമീർ, ലിബിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അക്രമ സംഭവത്തോടെ ആംബുലൻസ് ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News