അങ്കമാലിയിൽ തെങ്ങിൽ കയറുന്നതിനിടെ കയർപൊട്ടി വീണ് തൊഴിലാളി മരിച്ചു

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് കയറുന്നതിനിടെയായിരുന്നു അപകടം

Update: 2025-03-05 08:14 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: അങ്കമാലി പാറക്കടവ് മാമ്പ്രയിൽ റോപ്പ് പൊട്ടി തെങ്ങിൽ നിന്ന് വീണ തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. പാറക്കടവ് എളവൂർ നടുവത്ത് വീട്ടിൽ പരേതനായ രാജൻ്റെ മകൻ ബിത്രനാണ് (55) മരിച്ചത്.

ബുധനാഴ്ച രാവിലെ എട്ടിന് മാമ്പ്ര അസീസി നഗറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് കയറുന്നതിനിടെയായിരുന്നു അപകടം. 60 അടിയോളം ഉയരമുള്ള തെങ്ങിൽ നിന്ന് തലകുത്തി വീഴുകയായിരുന്നു. അവശനിലയിലായ ബിത്രനെ അങ്കമാലി എൽഎഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News