കൽദായ സുറിയാനി സഭ മെത്രാപ്പൊലീത്ത മാർ അപ്രേം അന്തരിച്ചു
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു
തൃശൂർ:പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപ്പൊലീത്ത മാർ അപ്രേം (85) അന്തരിച്ചു.തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 28 ാം വയസിലാണ് മെത്രാപ്പൊലീത്തയായി മാർ അപ്രേം ചുമതലയേൽക്കുന്നത്. അടുത്തിടെയാണ് ചുമതലകളില്‍ നിന്നാണ് ഒഴിഞ്ഞത്.
56 വർഷത്തിലധികം ഭാരത സഭയെ നയിച്ച ആത്മീയാചാര്യനാണ് വിട വാങ്ങുന്നത്. 1940 ജൂൺ 13-ന് ജനിച്ച അദ്ദേഹം 1961 ൽ ശെമ്മാശനായി. 28-ാം വയസിൽ മാർ അപ്രേം മെത്രാപ്പോലീത്തയായപ്പോൾ അതുവരെയുള്ള ഭാരത ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം.
സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മാര്‍ അപ്രേം.ഇംഗ്ലീഷിലും മലയാളത്തിലുമായി 70 ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.യാത്രാവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, സഭാചരിത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ എഴുതി.നിരവധി ക്രിസ്തീയ ഗാനങ്ങളും രചിച്ചിട്ടുണ്ട്.ശ്രീനാരായണഗുരുവിന്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ഷാർജയിൽ അത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.