ഒരു തരി സ്വര്‍ണമില്ലാതെ ബോബി ചെമ്മണ്ണൂരിന്‍റെ മകളുടെ വിവാഹം; അഭിനന്ദനം അറിയിച്ച് സോഷ്യല്‍ മീഡിയ

ചലച്ചിത്ര നടനും സംവിധായകനുമായ സാം സിബിന്‍ ആണ് വരന്‍

Update: 2021-08-02 07:22 GMT
Editor : ijas

സ്വര്‍ണാഭരണ ശൃംഖലയുടെ ഉടമയും കോടീശ്വരനുമായ ബോബി ചെമ്മണ്ണൂര്‍ മകളുടെ വിവാഹത്തിന് ഒരു തരി സ്വര്‍ണം പോലും ഉപയോഗിച്ചില്ല. മകള്‍ അന്ന ബോബിയുടെ വിവാഹത്തിനാണ് സ്വര്‍ണം ഉപയോഗിക്കാതെ ലളിതമായി ബോബി ചെമ്മണ്ണൂര്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ബോബി ചെമ്മണ്ണൂരിന്‍റെയും സ്മിതയുടെയും ഏക മകളാണ് അന്ന ബോബി. രണ്ടാഴ്ച്ച മുമ്പാണ് മകളുടെ വിവാഹം കഴിഞ്ഞത്. വിവാഹ ഫോട്ടോകള്‍ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്. വെള്ള നെക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിന് അണിഞ്ഞിരുന്നത്. വെളുത്ത വിവാഹ ഗൗണാണ് അന്ന വിവാഹചടങ്ങില്‍ ധരിച്ചത്. മകളുടെ വിവാഹം ലളിതമായി നടത്തിയതിനെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിച്ചത്. 

Advertising
Advertising


ചലച്ചിത്ര നടനും സംവിധായകനുമായ സാം സിബിന്‍ ആണ് വരന്‍. സാം തന്നെയാണ് ഫേസ്ബുക്ക് വഴി ഫോട്ടോകള്‍ പങ്കുവെച്ചത്. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍, 2019ല്‍ പുറത്തിറങ്ങിയ ഓര്‍മ്മയില്‍ ഒരു ശിശിരം എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ സാം അവതരിപ്പിച്ചിട്ടുണ്ട്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീനിലെ ജിമ്മന്‍ എന്ന കഥാപാത്രം സാമിന്‍റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രമായിരുന്നു.

വിവാഹ ചടങ്ങില്‍ നിന്നുള്ള ബോബിയുടെയും മകളുടെയും വരന്‍ സാമിന്‍റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബോബി ചെമ്മണ്ണൂര്‍ തന്‍റെ സ്വതസിദ്ധമായ 'കോണ്‍ക്വര്‍ ദ വേള്‍ഡ് വിത്ത് ലവ്' എന്ന സ്നേഹ ചിഹ്നത്തോടെയാണ് വധുവരന്‍മാര്‍ക്കൊപ്പം ഫോട്ടോ ഷൂട്ടില്‍ അണിനിരന്നിരിക്കുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News