മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

ഇ.ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് നടപടി

Update: 2024-02-07 12:52 GMT

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ. ഡി നോട്ടീസ്. ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ഇ.ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ഇ.ഡി നടപടി. ഹൈക്കോടതി ഇടപെടലിനു ശേഷം രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും തോമസ് ഐസക്ക് ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല.


ഇ.ഡി അയച്ച സമൻസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഹരജി നൽകിയത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Advertising
Advertising


ഇ.ഡി സമൻസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News