മസാല ബോണ്ട്: ഉദ്യോഗസ്ഥരെ ഇഡി ബുദ്ധിമുട്ടിക്കുന്നെന്ന് കിഫ്‌ബി കോടതിയിൽ

സമൻസിനെ എല്ലാവരും പേടിക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു

Update: 2024-01-25 06:59 GMT
Editor : banuisahak | By : Web Desk

കൊച്ചി: മസാല ബോണ്ട് കേസിൽ ഹാജരാകുന്ന ഉദ്യോഗസ്ഥരെ ഇഡി ബുദ്ധിമുട്ടിക്കുകയാണെന്ന് കിഫ്ബി. അന്വേഷണവുമായി ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. സമൻസിനെ എല്ലാവരും പേടിക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. ഇ.ഡി സമൻസ് ചോദ്യം ചെയ്തു കൊണ്ടുള്ള കിഫ്ബി ഹരജി ഹൈക്കോടതി ഫെബ്രുവരി ഒന്നിന് പരിഗണിക്കും.

ചോദ്യം ചെയ്യലിന് ഹാജരായ ഉദ്യോഗസ്ഥരെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് ഇഡിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കിഫ്‌ബി പ്രധാനമായും കോടതിയെ അറിയിച്ചത്. സമൻസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ കോടതി നിർദേശം നൽകണമെന്നും കിഫ്‌ബി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു. 

Advertising
Advertising

ആറുതവണ നോട്ടീസ് നൽകിയിട്ടും കിഫ്‌ബി ഉദ്യോഗസ്ഥർ ഹാജരാകാനോ അന്വേഷണവുമായി സഹകരിക്കാനോ തയ്യാറായില്ലെന്ന് ഇഡി ആരോപിച്ചു. മനഃപൂർവം അന്വേഷണത്തെ തടസപ്പെടുത്തുകയാണെന്നും ഇഡി കോടതിയെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ നിന്ന് തടയാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ മറുപടി. അന്വേഷണവുമായി സഹകരിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. 

അതേസമയം, കേസിൽ കഴിഞ്ഞദിവസം ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചെങ്കിലും ഹാജരാകില്ലെന്ന് തോമസ് ഐസക് അറിയിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഏഴുപേജുള്ള മറുപടി ഇ.ഡിയുടെ നോട്ടീസിന് നൽകിയിരിക്കുന്നത്. മസാല ബോണ്ട ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) ക്ക് മറുപടി നൽകി. തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നും ഏഴ് പേജുള്ള മറുപടിയിൽ പറയുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News