കോഴിക്കോട് കൂരാച്ചുണ്ടില്‍ മുട്ടക്കോഴികള്‍ കൂട്ടത്തോടെ ചത്തു; ജാഗ്രത നിര്‍ദേശവുമായി ജില്ലാ ഭരണകൂടം

രണ്ടു ദിവസം മുമ്പാണ് ഫാമിലെ ഇരുനൂറോളം കോഴികള്‍ ചത്തത്

Update: 2021-07-23 07:43 GMT

കോഴിക്കോട് കൂരാച്ചുണ്ടില്‍ കോഴികള്‍ കൂട്ടമായി ചത്തൊടുങ്ങിയതോടെ ജില്ലാ ഭരണ കൂടം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പക്ഷിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്ന് ചത്ത കോഴികളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധനക്ക് അയച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.

കൂരാച്ചുണ്ടിലെ ഒരു ഫാമില്‍ രണ്ടു ദിവസം മുമ്പാണ് 200ഓളം കോഴികള്‍ ചത്തൊടുങ്ങിയത്.ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ പക്ഷിപ്പനിയാണോയെന്ന കാര്യം സ്ഥിരീകരിക്കാനാകൂ .എങ്കിലും പക്ഷിപ്പനിയാണെന്ന സംശയം നിലനില്‍ക്കുന്നതിലാണ് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.കൂരാച്ചുണ്ട് പഞ്ചായത്തിന്‍റെ പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള പഞ്ചായത്തുകളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Advertising
Advertising

ചക്കിട്ടപാറ,കായണ്ണ,കൂത്താളി,ചങ്ങരോത്ത്,പേരാമ്പ്ര,നൊച്ചാട്,നടുവണ്ണൂര്‍ കോട്ടൂര്‍,പനങ്ങാട്,കട്ടിപ്പാറ പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം.ഈ സ്ഥലങ്ങളില്‍ നിന്നും പുറത്തേക്ക് കോഴിയും മുട്ടയുമൊന്നും കൊണ്ടു പോകാന്‍ പാടില്ല.തിരിച്ചും ഈ സ്ഥലങ്ങളിലേക്ക് പുറത്തു നിന്നും കോഴിയും മുട്ടയും കൊണ്ടു വരുന്നതും നിരോധിച്ചിട്ടുണ്ട്. കോഴി ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ മതിയായ സുരക്ഷാ മുന്‍കരുതലുകളെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. മറ്റു ഫാമുകളിലൊന്നും കോഴികള്‍ ചത്തതായി റിപ്പോര്‍ട്ടുകളില്ലെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.

Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News