ലക്ഷദ്വീപിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ

പൊലീസ് ഉദ്യോഗസ്ഥരായ മുത്തു, ശശിധരൻ, ലില്ലി, പൊതുമരാമത്ത് വകുപ്പിൽ സ്റ്റെനോഗ്രാഫറായ ഹജറുബബി എന്നിവർക്കാണ് പിരിച്ചുവിടൽ ഉത്തരവ് നൽകിയത്.

Update: 2022-05-27 02:44 GMT

കവരത്തി: ലക്ഷദ്വീപിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. മൂന്ന് പൊലീസുകാരെയും പൊതുമരാമത്ത് വകുപ്പിലെ ഒരു സ്റ്റെനോഗ്രാഫറേയുമാണ് പിരിച്ചുവിട്ടത്. കേന്ദ്രസർവീസ് റൂളിലെ 56 ജെ വകുപ്പ് പ്രകാരം ഒരു ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാറിന് പിരിച്ചുവിടാൻ അവകാശമുണ്ട്. അഴിമതി, വർഷങ്ങളോളം ലീവെടുക്കൽ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഈ നിയമം പ്രയോഗിക്കാറുള്ളത്.

ഇത്തരമൊരു സാഹചര്യമില്ലാതെയാണ് ഇപ്പോൾ നാല് ഉദ്യോഗസ്ഥർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരായ മുത്തു, ശശിധരൻ, ലില്ലി, പൊതുമരാമത്ത് വകുപ്പിൽ സ്റ്റെനോഗ്രാഫറായ ഹജറുബബി എന്നിവർക്കാണ് പിരിച്ചുവിടൽ ഉത്തരവ് നൽകിയത്.

Advertising
Advertising

56 ജെ പ്രകാരം പിരിച്ചുവിടാൻ തക്കതായ കുറ്റങ്ങളൊന്നും തങ്ങളുടെ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് തന്നെ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നോട്ടീസ് എന്ന അങ്കലാപ്പിലാണ് ഇവർ. കൂടുതൽ ആളുകളെ പിരിച്ചുവിടാനുള്ള ഉത്തരവും വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News